ശാസ്ത്രകഥാരചനയിൽ സംസ്ഥാന പുരസ്കാരം ചൂണ്ടച്ചേരി സ്വദേശി സിബി ജോൺ തൂവലിന്

പാലാ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ  ശാസ്ത്രകഥാ രചനാ സംസ്ഥാന പുരസ്കാരം ചൂണ്ടച്ചേരി സ്വദേശി സിബി ജോൺ തൂവലിന്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്‌കാരത്തിൽ രണ്ടാം സ്ഥാനമാണ് സിബി ജോൺ തൂവൽ എഴുതിയ ‘എയർ ബബിൾ’ എന്ന കഥ നേടിയത്.

ഫെബ്രുവരി 26നു കോട്ടയം സിഎംഎസ് കോളജിൽ നടന്ന സംസ്ഥാന സമ്മേളത്തനത്തിൽ വച്ചു ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേശിൽ നിന്നു അവാർഡും പ്രശസ്തിപത്രവും കാഷ് അവാർഡും  എറ്റുവാങ്ങി.

പ്രമുഖ നോവലിസ്റ്റും കഥാകാരനുമായ സിബി ജോൺ തൂവൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ റാങ്കോടെ ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടിയ ശേഷം  മലയാള മനോരമയിൽ കോട്ടയത്തു ചീഫ് സബ് എഡിറ്ററായി ജോലി ചെയ്യുകയാണിപ്പോൾ.

ഡിഎൻഎ കോഡ് (സംസ്ഥാന ബാലസാഹിത്യ ഇസ്റ്റിറ്റ്യൂട്ട്) എംബാർഗോ (മാതൃഭൂമി ബുക്സ്), മർഡോമെട്രി (സൈകതം ബുക്സ്), മണ്ണുടൽ (കറന്റ് ബുക്സ്, തൃശൂർ) എന്നി നോവലുകൾ രചിച്ചിട്ടുണ്ട്. 

ന്യൂജെൻ നേർവഴി (സോഫിയ ബുക്സ്, കോഴിക്കോട്) പുതുകാലത്തെ കുട്ടികൾക്കും യുവാക്കൾക്കും ജീവിതവിജയത്തിനു മാർഗനിർദേശങ്ങൾ നൽകുന്ന മോട്ടിവേഷനൽ കൃതി.

വിദ്യാർത്ഥികളിൽ  ഭാവനയും വിജ്ഞാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ നോവലുകളും കഥകളും ഫീച്ചറുകളും എഴുതുന്ന സിബി ഇന്ത്യൻ മാധ്യമ പ്രതിനിധി സംഘത്തിൽ അംഗമായി ചൈനയടക്കമുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

എഴുത്തച്ഛൻ സാഹീതി പുരസ്കാരം, മയ്യനാട്ട് ജോൺ നോവൽ പുരസ്കാരം, ജെ.ഇലഞ്ഞി നോവൽ എൻഡോവ്മെന്റ്, പാറ്റ് നോവൽ പുരസ്കാരം എന്നിവയടക്കം സാഹിത്യത്തിനും പത്രപ്രവർത്തന മികവിനും നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഡിസി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിലെ ഫൈനലിസ്റ്റാണു സിബി ജോൺ തൂവൽ.

കൂടാതെ, പത്രപ്രവർത്തനത്തിലും സാഹിത്യത്തിലുമുള്ള മികവിനു നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !