കേരളത്തെ മാതൃകയാക്കാൻ വടക്ക് കിഴക്ക് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് ഡോ. സാവർ ധനാനിയ

കോട്ടയം: കേരളത്തിൽ നടപ്പാക്കുന്ന റബ്ബർവില സ്‌ഥിരതാ പദ്ധതിയുടെ മാതൃക നടപ്പാക്കാൻ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളോട്‌ ആവശ്യപ്പെട്ട്‌ റബ്ബർബോർഡ്‌.

ത്രിപുര, അസം, നാഗാലാൻഡ്‌, അരുണാചൽപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളുമായി റബ്ബർബോർഡ്‌ ചർച്ച നടത്തി. ത്രിപുരയുമായുള്ള ചർച്ചകൾ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന്‌ റബ്ബർബോർഡ്‌ ചെയർമാൻ ഡോ. സാവർ ധനാനിയ പറഞ്ഞു.

അതത്‌ പ്രദേശത്തെ കൃഷിച്ചെലവും റബ്ബർബോർഡ്‌ നൽകുന്ന സഹായവും പരിഗണിച്ച്‌ ആനുപാതികമായിട്ടാകും സംസ്ഥാനങ്ങൾ പദ്ധതിത്തുക തീരുമാനിക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കൃഷിക്കുള്ള ചെലവ്‌, കൂലി എന്നിവ കേരളത്തിലേതിൽനിന്ന് വ്യത്യസ്തമാണ്‌.

ത്രിപുരപോലുള്ള സംസ്ഥാനങ്ങൾ നിലവിൽ കൃഷിക്ക്‌ നിലമൊരുക്കുന്നതിന്‌ കർഷകർക്ക്‌ സഹായം നൽകുന്നുണ്ട്‌. ഇതെല്ലാം പരിഗണിച്ചാകും പദ്ധതിയെക്കുറിച്ച്‌ സംസ്ഥാനങ്ങൾ തീരുമാനിക്കുകയെന്ന്‌ സാവർ ധനാനിയ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !