അയർലണ്ടിലെ ട്രെയിൻ യാത്രകൾ ഭാവിയിൽ ഓർമകൾ മാത്രമായി അവശേഷിക്കുമെന്ന് മുന്നറിയിപ്പ്.

ഡബ്ലിൻ :കാലാവസ്ഥാ വ്യതിയാനം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ റെയില്‍ സര്‍വ്വീസുകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

സമുദ്ര നിരപ്പ് ഉയര്‍ന്ന് വരുന്നതാണ് ആശങ്കക്ക് കാരണം എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ 2040 ആകുമ്പോഴേക്കും പലയിടങ്ങളിലും റെയില്‍ നെറ്റ്വര്‍ക്കുകള്‍ അപകടകരമായ അവസ്ഥയില്‍ എത്തുമെന്നും പറയുന്നു.
ട്രാന്‍സ്ലിങ്ക് കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ട്രാന്‍സ്പോര്‍ട്ട് കണ്‍സര്‍ട്ടന്റ് ആയ എയ്കോം പൂര്‍ത്തിയാക്കിയത്.

റെയില്‍വേയുടെ ആസ്തികളുമായി ബന്ധപ്പെട്ട് മൊത്തത്തിലുള്ള നഷ്ടസാധ്യതയെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ട് എന്നാണ് ട്രാന്‍സ്ലിങ്ക് വക്താവ് അറിയിച്ചത്.

2040 ആകുമ്പോഴേക്കും ലണ്ടന്‍ഡെറി, ലാര്‍ണ്‍ ലൈനുകള്‍ ഉള്‍പ്പടെ ഏഴോളംഭാഗങ്ങളിലായിരിക്കും സമുദ്രനിരപ്പ് ഉയരുന്നത് മൂലം സുരക്ഷാ ഭീഷണി ഉണ്ടാവുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് നാല് സ്ഥലങ്ങള്‍ കൂടി അടുത്ത 16 വര്‍ഷക്കാലത്തിനുള്ളില്‍ ഭീഷണിയായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനു പുറമെ 2060 ലും 2080 ലും സമുദ്രനിരപ്പ് ഉയരുന്നതിന്റെ ആഘാതവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ ഫലവും റിപ്പോര്‍ട്ടില്‍ ഉണ്ട്.

2100 ആകുമ്പോഴേക്കും ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലകളുടെ എണ്ണം 13 ആകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡെറി, ലാര്‍ണ്‍ ലൈനുകളായിരിക്കും ഏറ്റവും അധികം ബാധിക്കപ്പെട്ടവ.അതുകൂടാതെ ബാന്‍, എസ്റ്റുറേ, ഗ്ലിന്‍, ബെയ്ലികാരി എന്നിവയും ഈ 13 സ്ഥലങ്ങളില്‍ ഉള്‍പ്പെടും.

ഈ റിപ്പോര്‍ട്ട് പലരിലും ആശങ്കയുളവാക്കുന്നതാണെന്ന് നാഷണല്‍ അസംബ്ലി അംഗ ജോണ്‍ സ്റ്റുവാര്‍ട്ട് പറഞ്ഞു. പ്രാദേശിക സമൂഹത്തെ മാത്രമല്ല, രാജ്യത്തിന്റെ പൊതുവായ സമ്പദ്ഘടനയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരുന്ന 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവം നിമിത്തം ലാര്‍ണ്‍ ലണ്ടന്‍ഡെറി ലൈനുകള്‍ ഭാഗികമായി നശിക്കുമെന്നും, അത് സംരക്ഷിക്കാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട അദ്ദേഹം അടിസ്ഥാന സൗകര്യ വികസന വകുപ്പ് ഇക്കാര്യത്തില്‍ ഒരു അടിയന്തിര കണ്‍സള്‍ട്ടേഷന്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

ലണ്ടന്‍ഡെറി ലാര്‍ണ്‍ ലൈനുകള്‍ പുനര്‍വിന്യസിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !