പാലായിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.

പാലാ: കഞ്ചാവുമായി അന്യസംസ്ഥാനക്കാരായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷ സ്വദേശികളായ  ജഗന്‍ മാലിക് (25), ഭൂനാഥ് മാലിക്  (23), ബികേഷ് മാലിക് (25), ദീപു മാലിക് (28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി സംസ്ഥാനത്തിനു വെളിയില്‍ നിന്നും കഞ്ചാവ് എത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും,പാലാ പോലീസും ചേര്‍ന്ന് ഇന്നലെ വൈകിട്ടോടുകൂടി നടത്തിയ പരിശോധനയിലാണ്  പാലായിലെ പ്രമുഖ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാർ  താമസിക്കുന്ന റൂമിൽ നിന്നും 3.290 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ്യ സ്വദേശികളായ നാലു പേരെ പിടികൂടുന്നത്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ മാരായ ബിനു വി.എൽ, രാജു സി.വി, അനിൽ എ.കെ , പ്രകാശ് ജോർജ്, എ.എസ്.ഐ മാരായ സുഭാഷ് വാസു, സുമേഷ് ഇ.എസ്,

കൂടാതെ  ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !