ഈരാറ്റുപേട്ട : സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും ആറുകോടി രൂപ അനുവദിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാറിങ് പൂർത്തീകരിച്ച അരുവിത്തുറ- ഭരണങ്ങാനം റോഡിന്റെ ഉദ്ഘാടനം പതിനേഴാം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അമ്പാറ നിരപ്പേൽ ജംഗ്ഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് യോഗത്തിൽ സ്വാഗതം ആശംസിക്കും.പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ കെ.റിപ്പോർട്ട് അവതരിപ്പിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മേഴ്സി മാത്യു , മിനി സാവിയോ, തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്, വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ഓമന രമേശ്, പ്രിയ ഷിജു, ഗ്രാമപഞ്ചായത്ത് അംഗം സ്കറിയ ജോസഫ് ,
വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ റ്റി.മുരളീധരൻ, ജോയിച്ചൻ കാവുങ്കൽ , റെജി വട്ടമറ്റം, ജോസുകുട്ടി ഏറത്ത്, റോയി കുര്യൻ തുരുത്തിയിൽ , സാബു പ്ലാത്തോട്ടം, ശ്രീകാന്ത് എം എസ് , പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിയ എൻ തുടങ്ങിയവർ സംസാരിക്കും.
തിടനാട് ഗ്രാമപഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഈ റോഡ് പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അരുവിത്തുറ പള്ളിയെയും, ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നപ്രധാന പാതയുമാണ്. ഇത്ഇവിടേക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്കും ഏറെ സൗകര്യപ്രദമാകും. ഈറോഡ് യാഥാർത്ഥ്യമായതോടെ ഈരാറ്റുപേട്ടയിൽ നിന്നും പാലയിലേക്കുള്ള യാത്ര സൗകര്യം കൂടുതൽ വർദ്ധിച്ചിരിക്കുകയും തിടനാട് പഞ്ചായത്തിന്റെ ആറ് വാർഡുകളിലെ ജനങ്ങളുടെ ഗതാഗത സൗകര്യം പതിന്മടങ്ങ് വർധിച്ചിരിക്കുകയുമാ യാണ്.
പ്രസ്തുത റോഡിലുള്ള വീതി കുറഞ്ഞ ചിറ്റാറ്റിൻ കര പാലം പുതുക്കി പണിയുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് എന്നും എംഎൽഎ അറിയിച്ചു.


.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.