മലപ്പുറം : സമ്പൂർണ ബാല സൗഹൃദ ജില്ല എന്ന ആശയത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ 5 അംഗനവാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഇന്നലെ നാടിന് സമർപ്പിച്ചു.
തലക്കാട് ഗ്രാമ പഞ്ചായത്തിലെ കമ്മറമ്പിൽ ജില്ലാ പഞ്ചായത്തിന്റെ മാത്രം ഫണ്ട് 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച 71-ാം നമ്പർ അംഗനവാടി ഉത്സവാന്തരീക്ഷത്തിലാണ് ഉത്ഘാടനം നടന്നത്. ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു. തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ മുഖ്യാതിഥിയായി.കീഴാറ്റൂർ പഞ്ചായത്തിലെ ഒറവമ്പുറം അംഗനവാടി, വെട്ടത്തൂർ പഞ്ചായത്തിലെ 5-ാം വാർഡിൽ കാപ്പുങ്ങൽ കോളനി, 6-ാം വാർഡിൽ ഹൈ സ്കൂൾ പടി, 7-ാം വാർഡിൽ എഴുതല എന്നിവയാണ് ഗ്രാമ ജില്ലാ പഞ്ചായത്തുകൾ സംയുക്തമായി തുക ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ മറ്റു നാലു അംഗനവാടികൾ.മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയിലെ സ്വന്തമായി സ്ഥലമുള്ള മുഴുവൻ അംഗനവാടികൾക്കും കെട്ടിടം നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ 5 അംഗനവാടികൾ സമർപ്പിക്കപ്പെട്ടത്. ഇത് വരെയായി ജില്ലാ പഞ്ചായത്തിന്റെ തുക ചെലവഴിച്ച് 130 അംഗനവാടികൾ പൂർണ്ണമായും നിർമ്മാണം പൂർത്തിയാക്കി സമർപ്പിച്ചു കഴിഞ്ഞു.സംസ്ഥാനത്ത് തന്നെ ഇത്തരത്തിൽ അംഗനവാടികൾക്ക് വേണ്ടി പ്രത്യേകം ഇടപെടൽ നടത്തിയ ഏക ജില്ലാ പഞ്ചായത്താണ് മലപ്പുറം.
5 വർഷത്തിനകം ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ സ്വന്തം കെട്ടിടമില്ലാത്ത സ്ഥലം ലഭ്യമായ എല്ലാ അംഗനവാടികൾക്കും കെട്ടിടം നിർമ്മിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എം. കെ. റഫീഖ പറഞ്ഞു.
കുട്ടികൾക്ക് ഉച്ചയുറക്കത്തിന് സാധാരണ പായകൾക്ക് പകരം ബേബി ബെഡുകൾ വിതരണം ചെയ്യുന്നതിനും ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ട്.വിവിധ പഞ്ചായത്തുകളിൽ നടന്ന ഉത്ഘാടന ചടങ്ങുകളിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മുസ്തഫ, കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, മെമ്പർ ജുമൈലത്ത്, വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എം. മുസ്തഫ,വാർഡ് മെമ്പർമാരായ അനിൽ കുമാർ, ഉസ്മാൻ മാസ്റ്റർ, ഉബൈദുള്ള, തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ബാബു, മെമ്പർ കുഞ്ഞി മൊയ്‌ദീൻ തുടങ്ങിയവർ സംബന്ധിച്ചു.



.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.