കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ നാളെ(ഫെബ്രുവരി 24) രാവിലെ 08.30 മുതൽ പാലാ സെന്റ് തോമസ് കോളജിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു.
കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കരിയർ എക്‌സ്‌പോ 2024’ ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും.പതിനെട്ടിനും 40 വയസിനുമിടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കാം. തൊഴിൽദാതാക്കളുടെ വിവരങ്ങൾ യുവജന കമ്മീഷൻ വെബ്‌സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുണ്ട്. ഫോൺ: 0471 2308630, 7907565474സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ നാളെ പാലായിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
0
വ്യാഴാഴ്ച, ഫെബ്രുവരി 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.