ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആണ് ശരിയായ ബദല്‍ എന്ന് പത്തു വര്‍ഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ടെന്ന് പാര്‍ട്ടി നേതാവ് ശശി തരൂര്‍.
താന്‍ ബിജെപിയിലേക്കു പോവില്ലെന്നും കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുമെന്നും, ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഡല്‍ഹി ഡയലോഗ്സില്‍ തരൂര്‍ പറഞ്ഞു. കമല്‍ നാഥ് ബിജെപിയിലേക്കു പോവുമെന്ന വാര്‍ത്തകളില്‍ പാര്‍ട്ടി ഇതിനകം തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ടെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. അസംബന്ധ വാര്‍ത്തയാണ് ഇതെന്ന് കമല്‍നാഥുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫിസും നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഊഹാപോഹ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയെന്നത് ഒരു തന്ത്രമാണ്. അതില്‍ വീഴാന്‍ താനില്ലെന്ന് തരൂര്‍ പറഞ്ഞു. അതേസമയം മഹാരാഷ്ട്രാ നേതാക്കളായ അശോക് ചവാന്, മിലിന്ദ് ദേവ്റ, ബാബാ സിദ്ധിഖി എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ തരൂര്‍ വിസമ്മതിച്ചു.ബിജെപിയിലേക്കു ചേക്കേറില്ല; കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കും: കോണ്‍ഗ്രസ് ആണ് ശരിയായ ബദൽ, ശശി തരൂര്‍,,
0
ചൊവ്വാഴ്ച, ഫെബ്രുവരി 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.