ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ മകന്‍ കുത്തി കൊലപ്പെടുത്തിയ മാനുവൽ തോമസിന്റെ (61) സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി 24 ശനിയാഴ്ച 10 മണിയ്ക്ക് നടക്കും.
ന്യൂജേഴ്സിയിലെ പരാമസിൽ അച്ഛനെ മകന്‍ കുത്തിക്കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകൻ മെൽവിൻ തോമസ് (32) പോലീസിൽ കുറ്റസമ്മതം നടത്തി കീഴടങ്ങുകയും ചെയ്തു. ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് മെൽവിൻ.
വീട്ടിൽ ജീവിച്ചിരുന്നത് അച്ഛനും മകനും ആണെന്നു അയൽവാസികൾ പറഞ്ഞു. വാലന്റൈൻസ് ഡേയിലാണ് കൊല നടന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസമായി ജഡം വീട്ടിൽ കിടക്കുകയായിരുന്നു എന്നു മെൽവിൻ പോലീസിനോട് പറഞ്ഞു. കൊലക്കുറ്റത്തിനു പുറമെ ജഡം മലിനമാക്കി എന്ന കുറ്റവും മെൽവിന്റെ മേലുണ്ട്. നീതി തടസപ്പെടുത്താൻ ശ്രമിച്ചു, ആയുധം കൈയിൽ വച്ചു എന്നീ കുറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 14നാണ് മെല്‍വിന്‍ കൊല നടത്തിയത്. പിതാവിനെ കൊല ചെയ്ത ശേഷം ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മെല്‍വിന്‍ രണ്ട് ദിവസത്തിന് ശേഷമാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് മാനുവലിന്റെ മൃതദേഹം അനേകം കുത്തുകളേറ്റ് കണ്ടെത്തിയത്.
അവിവാഹിതനും തൊഴിൽ രഹിതനുമായ മെൽവിൻ തന്നെയാണ് വെള്ളിയാഴ്ച വൈകിട്ടു പോലീസിനെ വിളിച്ചു വരുത്തിയതെന്നു അധികൃതർ പറഞ്ഞു. ബ്രൂസ് ഡ്രൈവിലെ വീടിന്റെ ബേസ്‌മെന്റിൽ ഒട്ടേറെ കുത്തേറ്റ മുറിവുകളുമായി മരിച്ചു കിടക്കുകയായിരുന്നു മാനുവൽ തോമസ് എന്നു കൗണ്ടി പ്രോസിക്യൂട്ടർ മാർക്ക് മുസല്ല പറഞ്ഞു.
36 വർഷം മാനുവലിന്റെ ഭാര്യയായിരുന്ന ലിസി 2021 ൽ മരണമടഞ്ഞിരുന്നു. മറ്റ് മക്കള്‍: ലെവിന്‍, ആഷ്‌ലി.
WAKE SERVICE & FUNERAL
WAKE: Friday, February 23, 2024
5:00 p.m. – 10:00 p.m.
Knanaya Community Center
400 Willow Grove Road
Stony Point, NY 10980
FUNERAL : Saturday, February 24, 2024 (@ 10 AM)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.