മുംബൈ: കോവിഡ് ഭേദമായ ഇന്ത്യക്കാരില്‍ വലിയ ശതമാനം പേരും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളും നേരിട്ടതായി പഠനം.
യൂറോപ്യന്മാരെയും ചൈനക്കാരെയും അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായിരുന്നുവെന്നും പഠനം പറഞ്ഞു. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട ചിലര്‍ ഒരു വര്‍ഷത്തിനുള്ളില്‍ സാധാരണ നിലയിലേക്ക് മടങ്ങിവരാം, മറ്റുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്വാസകോശ സംബന്ധമായ തകരാറുമായി ജീവിക്കേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു ശ്വാസകോശ പ്രവര്‍ത്തനത്തില്‍ കോവിഡിന്റെ സ്വാധീനം പരിശോധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനമാണ് നടന്നത്. 207 വ്യക്തികളിലാണ് പഠനം നടത്തിയത്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ നടത്തിയ ഈ പഠനം അടുത്തിടെ പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.കോവിഡിന് ശേഷം ഇന്ത്യക്കാര്‍ ദീര്‍ഘകാല ശ്വാസകോശ പ്രശ്നങ്ങള്‍ നേരിടുന്നതായി പഠനം,
0
ചൊവ്വാഴ്ച, ഫെബ്രുവരി 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.