ലോക്‌സഭ മുന്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അന്തരിച്ചു,,

ന്യൂഡല്‍ഹി: ലോക്‌സഭ മുന്‍ സ്പീക്കറും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയില്‍ മനോഹര്‍ ജോഷിയെ പ്രവേശിപ്പിച്ചത്.

1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അവിഭക്ത ശിവസേനയില്‍ നിന്ന് സംസ്ഥാനത്തെ ഉന്നത പദവിയിലെത്തുന്ന ആദ്യ നേതാവായിരുന്നു. പാര്‍ലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004 വരെ ലോക്സഭാ സ്പീക്കറായിരുന്നു.

1937 ഡിസംബര്‍ 2 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ജനിച്ച ജോഷി മുംബൈയില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ടീച്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മനോഹര്‍ ജോഷി 1967ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.
40 വര്‍ഷമാണ് ശിവസേനയില്‍ പ്രവര്‍ത്തിച്ചത്. 1968-70 കാലയളവില്‍ മുംബൈയിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്ന അദ്ദേഹം 1976-77 വര്‍ഷത്തില്‍ മുംബൈ മേയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !