നോയിഡ്: മൂന്നും നാലും വയസുള്ള രണ്ട് പെണ്‍മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി.
യുവതിയും നാല് വയസുകാരിയായ മകളും മരിച്ചു. ഇളയ മകള്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.നോയിഡയിലെ ബോറോളയിലാണ് സംഭവം. 32 വയസുകാരിയാണ് മരിച്ച യുവതി. സ്വകാര്യ ആശുപത്രി ക്യാന്റീനിലെ ജീവനക്കാരനായ ഭർത്താവ് ജോലി സ്ഥലത്ത് പോയിരുന്ന സമയത്താണ് യുവതി രണ്ട് കുട്ടികളെയുമെടുത്ത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ദമ്പതികളുടെ മൂത്ത മകള്‍ ഈ സമയം സ്കൂളിലായിരുന്നു. അയല്‍വാസി വിവരമറിയിച്ചത് അനുസരിച്ച് സെക്ടർ 49 പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നാല് വയസുകാരി ആശുപത്രിയില്‍ എത്തും മുൻപ് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷം യുവതിയും മരിച്ചു. മൂന്ന് വയസുകാരി അതീവ ഗുരുതരാവസ്ഥയിലാണ്. സ്വകാര്യ ആശുപത്രിയില്‍ ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഒൻപത് വർഷം മുൻപ് വിവാഹിതരായ തങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളോ കുടുംബ പ്രശ്നങ്ങളോ ഇല്ലെന്ന് ഭർത്താവ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി യുവതി അസ്വസ്ഥയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. പൊലീസ് അന്വേഷണം തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.