കോട്ടയം: നിർധന കുടുംബങ്ങള്‍ക്ക് വീടു നിർമിച്ചുനല്‍കുന്ന നാഷണല്‍ സർവീസ് സ്‌കീമിന്‍റെ സ്നേഹവീട് പദ്ധതിയില്‍ എംജി യൂണിവേഴ്സിറ്റി ഇതുവരെ ഒരുക്കിയത് 100 വീടുകള്‍..10 വീടുകളുടെ താക്കോല്‍ദാനം മന്ത്രി ആർ. ബിന്ദു ഇന്നലെ യൂണിവേഴ്സിറ്റിയില്‍ നടന്ന എൻഎസ്‌എസ് സംഗമത്തില്‍ നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ സംഗമം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതലത്തില്‍ 1000 വീടുകള്‍ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കുകയും ഈ വർഷം ജൂലൈ മാസത്തിനുള്ളില്‍ 300 വീടുകള്‍ ഒരുക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന സർവകലാശാല പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വിവിധ കോളജുകളിലെ നാഷണല്‍ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ എട്ടു ലക്ഷം രൂപവരെ ചെലവിട്ടാണ് 500 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ ഒരുക്കുന്നത്.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും സാമ്പത്തിക സഹായത്തോടെ എൻഎസ്‌എസ് ഒരുക്കിയ 215 സ്നേഹാരാമങ്ങളുടെ സമർപ്പണവും ചടങ്ങില്‍ മന്ത്രി നിർവഹിച്ചു.
യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എൻഎസ്‌എസ് യൂണിറ്റുകളില്‍ 2022-23ലെ മികച്ച പ്രവർത്തനത്തിന് കോട്ടയം സിഎംഎസ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തേവര എസ്‌എച്ച് കോളജ് രണ്ടാം സ്ഥാനവും സെന്‍റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്‍റ് കുറുപ്പുംപടി ബെസ്റ്റ് എമർജിംഗ് യൂണിറ്റ് പുരസ്‌കാരവും നേടി.
വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണൻ, ഡോ. ബിജു തോമസ്, എ. ജോസ്, ഡോ. എസ്. ഷാജിലാ ബീവി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.