വീട്ടുകാർ പുറത്തുപോയ തക്കം നോക്കി മുൻ വാതിൽ പൊളിച്ച് വൻ മോഷണം ' അന്വേഷണം ഊർജിതമാക്കി പോലീസ്

ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു.


ഡി.സി.സി. ജനറൽ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

വ്യാഴാഴ്ചയായിരുന്നു സംഭവം.അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ വീടു പൂട്ടി കൊച്ചിയിലുള്ള സഹോദരന്റെ വീട്ടിൽ പോയിരുന്നു. 

രാത്രി ഒരുമണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുൻ വാതിലിൻ്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണ് കവർച്ചനടന്ന കാര്യം അറിയുന്നത്.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും അവിനാശിന്റെ മക്കളുടേയും അമ്മയുടേയും സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വീടിൻ്റെ നാലു മുറികളും മൂന്ന് അലമാരകളും മേശയും കുത്തിത്തുറന്ന നിലയിലാണ്. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരിഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !