താനെ: ജീവിതത്തിൽ ഒറ്റപ്പെട്ട് വൃദ്ധാശ്രമത്തിൽ ജീവിതം തള്ളിനീക്കുന്ന ഒരുകൂട്ടം വയോജകർക്ക് സ്വാന്തനമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ.
കൈരളിയുടെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഫെബ്രുവരി പത്താം തിയതി ശനിയാഴ്ച കൈരളി പ്രവർത്തകർ പനവേലിനടുത്ത് എം. ഐ. ഡി. സി. തലോജയിലുള്ള പരം ശാന്തിധാമം വൃദ്ധാശ്രമം സന്ദർശിക്കുകയും,-അവിടത്തെ മുപ്പത്തിയഞ്ചോളം അന്തേവാസികൾക്ക് പത്തു ദിവസത്തേക്കുള്ള ഭക്ഷ്യ സാമഗ്രികൾ വിതരണചെയ്യുകയും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു.
അസോസിയേഷൻ അംഗങ്ങളായ ഉണ്ണികൃഷ്ണൻ, മോഹൻ മേനോൻ, അജിത്കുമാർ വക്കാട്ട്,ബാലകൃഷ്ണൻ, പ്രസാദ്, രവികുമാർ, നാരായണൻ കുട്ടി നമ്പ്യാർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.