വലൻസിയ; കിഴക്കൻ സ്പാനിഷ് നഗരമായ വലൻസിയയിൽ രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വൻ തീപിടുത്തം.
ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ വൻ തീപിടുത്തത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായും തീ പടർന്നു പിടിച്ചപ്പോൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയും നീരവധിപ്പേർക്ക് പരിക്കേറ്റു തീ പടർന്നു പിടിച്ചത് ശ്രദ്ധയിൽപെട്ട പ്രദേശത്തെ താമസക്കാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും, തുടർന്ന് ഉദ്യോഗസ്ഥർ എത്തി താമസക്കാരെ രക്ഷപെടുത്തി തീയണയ്ക്കുകയുമായിരുന്നെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.14 നിലകളുള്ള കെട്ടിടത്തിൽ പടർന്നു പിടിച്ച തീ വലിയ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ അഗ്നി ശമന സേനാ ഉദ്യോഗസ്ഥർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായി അധികൃതർ പറഞ്ഞു.
ഇവർക്കും അടിയന്തിര വൈദ്യ സഹായം നൽകി.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും എല്ലാ സഹായങ്ങളും ഉറപ്പു നല്കുന്നതായും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എക്‌സിൽ പോസ്റ്റ് ചെയ്തു.അപകടത്തിൽ ആർമിയുടെ സേവനവും അടിയന്തിര വൈദ്യ സഹായത്തിനുള്ള ക്യാമ്പും സംഭവ സ്ഥലത്തു സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.