മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ 2000 പേർക്ക് ഭക്ഷ്യവിഷബാധ. നന്ദേഡിലെ കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ആരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. നന്ദേഡ് ജില്ലയിലെ സവർഗാവ്, പോസ്റ്റ്വാഡി, റിസാൻഗാവ്, മാസ്കി തുടങ്ങിയ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നാട്ടുകാരെ ഒരുമിച്ച് കൊണ്ടുവന്നുള്ള മതപ്രഭാഷണത്തിനിടെയാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ഭക്ഷണം ഇവിടെ നിന്നും കഴിച്ചവർക്ക് ബുധനാഴ്ച പുലർച്ചെ മുതല്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. നിരവധി പേർക്കാണ് കാര്യമായ തോതില്‍ ഛർദ്ദിയും വയറിളക്കവും ഉണ്ടായത്.
ഏകദേശം രണ്ടായിരത്തോളം പേരാണ് ഇവിടെ പ്രാഥമിക ചികിത്സ തേടിയത്. നന്ദേഡ് ജില്ലയിലെ ലോഹയിലെ ഉപജില്ലാ ആശുപത്രിയില്‍ മാത്രം 150 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും സ്ഥിതി ഗുരുതരമല്ലെങ്കിലും സ്ഥലത്തെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 870 രോഗികള്‍ കൂടി വൈദ്യസഹായം തേടിയിട്ടുണ്ട്. പ്രദേശത്ത് അടിയന്തര സഹായത്തിനായി അഞ്ചു സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.