ഓപ്പറേറ്റർക്ക് എന്തേലും ചെയ്യാനുണ്ടോ?ഇല്ലെങ്കിൽ മൈക്ക് മാറ്റാം; വീണ്ടും വില്ലനായി മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക്,,

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, വീണ്ടും 'വില്ലനായി' മൈക്ക്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം.മൈക്കിനു ശബ്ദമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലും മറ്റു ജീവനക്കാരും ശ്രമിച്ചെങ്കിലും മൈക്ക് ശരിയാക്കാനായില്ല. ഒടുവില്‍ മറ്റൊരു മൈക്ക് എത്തിച്ച് അതു കയ്യില്‍ പിടിച്ചാണ് മുഖ്യമന്ത്രി സംസാരം തുടര്‍ന്നത്.

ഇതിനിടെ, മൈക്ക് കുറച്ചുകൂടി അടുപ്പിച്ചുവച്ച് സംസാരിക്കുന്ന കാര്യം സദസില്‍നിന്ന് ആരോ സൂചിപ്പിച്ചപ്പോള്‍, 'ഇതിനേക്കാള്‍ അടുപ്പിച്ചാല്‍ വായില്‍ കേറില്ലേ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മൈക്ക് ശരിയാകില്ലെന്നായപ്പോള്‍ ഇതിന്റെ ഓപ്പറേറ്റര്‍ക്ക് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ഇല്ലെങ്കില്‍ മൈക്ക് മാറ്റുന്നതാകും നല്ലതെന്നും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !