കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ 11 കാരിയെ വെട്ടിക്കൊന്ന് മാതൃസഹോദരന്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല ഇയാളുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ ഒരു പഴയ കെട്ടിടത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സൃഷ്ടി കേശാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ബന്ധുവായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് ബുധനാഴ്ച രാത്രി കണ്ടെടുത്തു.സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.11 കാരിയെ തല അറുത്തു കൊന്നു; മാതൃ സഹോദരന് അറസ്റ്റില്‍,,
0
വെള്ളിയാഴ്ച, ഫെബ്രുവരി 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.