പാലാ;തനിച്ചു താമസിക്കാൻ തറവാട്ടിലേക്ക് ഇറങ്ങി പുറപ്പെട്ട 95 വയസുകാരിയെ സമവായത്തിലൂടെ തിരികെ മക്കളുടെ കൈകളിൽ സുരക്ഷിതമായി എത്തിച്ച് വേറിട്ട സഹായവും സഹകരണവുമായി പാലാ പോലീസ്.
പാലാ കരൂർ പഞ്ചായത്തിൽ കല്ലറയ്ക്കൽ അന്നക്കുട്ടി എന്ന 95 വയസുകാരിയുടെ തനിച്ചു താമസിക്കണം എന്ന പിടിവാശിയാണ് ഒടുവിൽ മക്കളുടെ നിർദേശത്തിൽ പാലാ പോലീസിന്റെ പക്കൽ സമവായതിനായി എത്തിയത്.ഏഴു മക്കളുള്ള 95 വയസുകാരി അന്നകുട്ടി മക്കളുടെയും മരുമക്കളുടെയും നിർദ്ദേശങ്ങൾ പാലിക്കാൻ കൂട്ടാക്കാതെ കരൂർ പഞ്ചായത്തിലെ തറവാട്ടു വീട്ടിലേക്ക് എത്തിച്ചേരുകയും തുടർന്ന് മക്കളുടെ അരികിലേക്ക് തിരികെ പോകാൻ വിസമ്മതിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആശങ്കപ്പെട്ട കരൂർ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ മക്കൾ സഹായ അഭ്യർത്ഥനയുമായി പാലാ പോലീസിനെ സമീപിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പാലാ ട്രാഫിക് എസ് ഐ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വയോധികയെ സമീപിക്കുകയും സ്നേഹ നിർഭരമായ സർജിക്കൽ സ്‌ട്രൈക്കിലൂടെ അന്നകുട്ടിയുടെ പിടിവാശി അവസാനിപ്പിക്കുകയും തിരികെ കൈപിടിച്ച് മക്കളുടെ അരികിലേക്ക് പോകാൻ ഒടുവിൽ തയ്യാറാകുകയുമായിരുന്നു.കരൂർ പഞ്ചായത്ത് കല്ലറയ്ക്കൽ സ്വദേശിനിയും 95 വയസുകാരിയുമായ അന്നക്കുട്ടി മുൻപും ഇത്തരത്തിൽ കുടുംബാംഗങ്ങളെ ഞെട്ടിച്ച് ഇ പ്രായത്തിലും കടുത്ത തീരുമാനങ്ങൾ എടുക്കുന്ന കൂട്ടത്തിലാണെന്ന് പരിസര വാസികളും പറയുന്നു.
ജനപ്രതിധികൾ അടക്കമുള്ളവർ നിരവധി തവണ സംസാരിച്ചിട്ടും അവസാനിക്കാത്ത പിടിവാശിയാണ് പാലാ ട്രാഫിക് എസ് ഐ സജീവ് കുമാറിന്റെയും സംഘത്തിന്റെയും ഇടപെടലിലൂടെ അവസാനിച്ചതെന്നും കൊച്ചു കുട്ടിയെ പോലെ നിര്ദശങ്ങൾ അനുസരിക്കൻ തയ്യാറായതെന്നും പ്രദേശ വാസികളും കുടുംബാംഗങ്ങളും പറഞ്ഞു.
ആശങ്കയൊഴിഞ്ഞ മക്കൾ അന്നകുട്ടിയെ മൂത്തമകന്റെ വീട്ടിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ നൽകി വരുന്നതായും കരൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.