മലപ്പുറം: തിരൂരിൽ ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനുനിന്ന യുവതിക്കുനേരെ കഴിഞ്ഞദിവസം അർധരാത്രി ലൈംഗികാതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റുചെയ്തു.
ഹോട്ടല്‍ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലില്‍ സുഹൈല്‍ (37) ആണ് പിടിയിലായത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ജില്ലാ ആശുപത്രിയിലെ ഐ.സി.യു.വിനു മുന്നില്‍ വരാന്തയില്‍ മറ്റു കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്. ഭർത്താവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം പിടികൂടിയത്.തിരൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രതീഷ്കുമാർ, സി.പി.ഒ.മാരായ ധനീഷ്കുമാർ, ബിനു എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.ഐസിയുവിന് മുന്നില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ നേരേ ലൈംഗികാതിക്രമം; തിരൂരില്‍ യുവാവ് പിടിയില്‍,,
0
തിങ്കളാഴ്ച, ഫെബ്രുവരി 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.