ഭക്ഷണത്തില്‍ യീസ്റ്റ് ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? അറിയാം ഇക്കാര്യങ്ങള്‍,,

പലഹാരങ്ങളിലെ ഒഴിവാക്കാനാകാത്ത ചേരുവയാണ് യീസ്റ്റ്. വീട്ടില്‍ ഇഡ്ഡലിയും അപ്പവുമൊക്കെ ഉണ്ടാക്കാനും യീസ്റ്റ് വേണം.ഇവ ഭക്ഷണത്തിനു പതുപതുപ്പും മൃദുത്വവും നല്‍കുന്നു.

വിപണിയില്‍ ഒട്ടേറെ തരത്തിലുള്ള യീസ്റ്റ് ലഭ്യമാണ്. ഇവയോരോന്നും പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

നൂറുകണക്കിനു വർഷങ്ങള്‍ക്ക് മുൻപ് മനുഷ്യനു മുൻപുള്ള ഏകകോശ സൂക്ഷ്മാണുക്കളാണ് യീസ്റ്റ്. 1,500-ലധികം ഇനം യീസ്റ്റുകളുണ്ട് ഭൂലോകത്ത്. നമ്മള്‍ ഉപയോഗിക്കുന്നത് ഇനം 'പഞ്ചസാര-ഫംഗസ്' എന്നർഥമുള്ള സാക്കറോമൈസസ് സെറിവിസിയയാണ്.

ഇത് കൂടാതെ സാക്കറോമൈസസ് പാസ്റ്റോറിയനസ്, ടോറുലാസ്പോറ ഡെല്‍ബ്രൂക്കി എന്നിവയും സാധാരണയായി ഉപയോഗിക്കുന്നു.വൈൻ- ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയിലാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. പാചക പ്രയോഗങ്ങള്‍ക്കപ്പുറം, യീസ്റ്റ് ഔഷധ, വ്യാവസായിക മേഖലയിലും ഉപയോഗിക്കുന്നു.നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്‌ യീസ്റ്റ് ബി വിറ്റാമിനുകളുടെ നല്ല ഉറവിടമാണ്.

കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് യീസ്റ്റ്. കുടലിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും സഹായിക്കുന്നു. വിളർച്ച തടയുന്ന ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് യീസ്റ്റ്.

യീസ്റ്റിന്റെ ഉയർന്ന പോഷകം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മിതമായ അളവില്‍ യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെയാണ് ഇതിന്റെ കാര്യവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !