കേരള പോലീസിൻ്റെ പുതിയ സൈബര്‍ വിഭാഗം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.,,

തിരുവനന്തപുരം: കേരള പോലീസിൻ്റെ പുതിയ സൈബർ വിഭാഗം നാളെ രാവിലെ 10.30ന് തൈക്കാട് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആൻ്റണി രാജു എംഎല്‍എ അധ്യക്ഷനാകും.സംസ്ഥാന പോലീസ് മേധാവി ഡോ.ഷൈഖ് ദർവേഷ് സാഹിബ്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

വർധിച്ചുവരുന്ന സൈബർ അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിൻ്റെ ഭാഗമായി പോലീസില്‍ പുതിയ സൈബർ വിഭാഗം ആരംഭിക്കുന്നു. സൈബർ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഐജിക്ക് കീഴില്‍ 465 പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. സൈബർ ഡിവിഷൻ്റെ ഭാഗമായി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, ഗവേഷണ പഠന സംവിധാനങ്ങള്‍, പരിശീലന വകുപ്പ്, സൈബർ പട്രോള്‍ യൂണിറ്റുകള്‍, സൈബർ ഇൻ്റലിജൻസ് വിഭാഗം എന്നിവ വരുന്നു.

മലപ്പുറം കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്യും. രാജ്യത്തെ ഒൻപതാമത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !