കോട്ടയം: യാക്കോബായ സഭയുടെ അസ്തിത്വം നിലനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടനാ ലംഘനമാണ്. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാനാണ് ശ്രമിക്കുന്നത്.
സഭാ തര്‍ക്കം രൂക്ഷമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നുമുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഓര്‍ത്തഡോക്സ് സഭ ഉന്നയിക്കുന്നത്.
യാക്കോബായ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നിയമപരമല്ലാത്ത വാഗ്ദാനം നല്കി കയ്യടി വാങ്ങാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം.
തര്‍ക്ക വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണെന്നും സഭ മാധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോന്‍ മാര്‍ ദിയസ് കോറസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.