കോട്ടയം: നികുതികൾ വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാണ് സർക്കാരിന്റെ ബജറ്റ്.നവകേരള സദസ്സ് വൻ ധൂർത്തും നാട്ടില്‍ മുഴുവന്‍ കടവും,എന്നാൽ മനഃസാക്ഷിയില്ലാതെ കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്നു.സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ജനങ്ങളുടെ കയ്യിൽ നിന്നും നികുതി വഴി പണം എത്തിക്കുകയാണ് സർക്കാർ തന്ത്രം.
ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട നികുതി വർദ്ധനവ്
കെട്ടിടങ്ങൾ വിൽക്കുമ്പോൾ അടിത്തറയുടെ ഏരിയയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കുന്നതിനുള്ള നടപടിയും,ഭൂമിയുടെ ന്യായവില കൂട്ടുമെന്ന പ്രഖ്യാപനവും സാധരണക്കാരനെ വലയ്ക്കും .ഭൂനികുതിയും അതിന് അനുസൃതമായി വർധിക്കും.
മദ്യ വില വർധനവ്
കൂടി ബജറ്റിൽ നിർദ്ദേശിക്കപ്പെടുന്നത്. ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് പത്തു രൂപ ഗാലനേജ് ഫീസായി ഈടാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അബ്‌കാരി നിയമപ്രകാരമാണ് ഈ അധിക തീരുവ ഈടാക്കുന്നത്.വിദേശ നിര്‍മ്മിത വിദേശ മദ്യം 12 ശതമാനം വരെ വില കൂടും.പാവപ്പെട്ട ജനങ്ങളെ കുടിപ്പിച്ച് കൊല്ലും.
റബ്ബർ വില ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ ഇടതു സർക്കാരിന് തിരിച്ചടി
റബറിന് 250 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പിണറായി സർക്കാർ റബർ കർഷകർക്ക് പത്തു രൂപ നൽകി അപമാനിച്ചു.കഴിഞ്ഞ വർഷവും 10 രൂപ കൂട്ടിയിരുന്നു.ഇത് ഇടതു സർക്കാരിന് തിരിച്ചടിയായിരിക്കും.ബജറ്റിലെ പ്രഖ്യാപനങ്ങൾ പലതും വസ്തുതാ വിരുദ്ധമാണ്.
വൈദ്യുതി നിരക്ക് കൂട്ടും
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്കുള്ള തീരുവയിലും വർധനവ് വരുത്തിയിട്ടുണ്ട്.സോളാർ പദ്ധതികൾ ഉള്ളവർക്ക് അടക്കം യൂണിറ്റിന് 15 പൈസ തീരുവ ഈടാക്കും.അധിക വിഭസമാഹരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടും.
കോടതി കയറിയാൽ കീശ കീറും
ജുഡീഷ്യൽ കോടതി ഫീസുകളും കുത്തനെ കൂട്ടി. ചില കേസുകളിൽ 25 ഇരട്ടിവരെയാണ് വർധന വരുത്തിയത്. കുടുംബ കോടതികളിലെ വസ്‌തു കേസുകൾക്കും ഫീസ് ഉയർത്തിയിട്ടുണ്ട്. ഇതോടെ കോടതി വ്യവഹാരങ്ങളും മുൻപത്തേതിനേക്കാൾ ചെലവേറും.
സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ആശങ്കയിൽ
പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കിട്ടാതെ ഒരുലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങി.സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല.കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികളില്ല.ജനുവരിയിലെ പെന്‍ഷന്‍ കൂടി ചേര്‍ത്താല്‍ ഇപ്പോള്‍ തന്നെ 5 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.തെരെഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലെ ഒരു ശതമാനം പോലും നടപ്പാക്കിയിട്ടില്ല.സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ സാക്ഷ്യപത്രമായി ബജറ്റ് മാറി.മദ്യം വിറ്റും ലോട്ടറി വിറ്റും,നികുതി കൂട്ടിയും പണം ഉണ്ടാക്കുന്നു..jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.