എം.സി റോഡിലൂടെ അമിത വേഗതയിലെത്തിയ കാറിൽ കഞ്ചാവ്; നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത് യുവാവും യുവതിയും; ഇരുവരും പിടിയിൽ

കോട്ടയം: . എം സി റോഡിലൂടെ അമിത വേഗതയിലെത്തിയ  കാറിൽ കഞ്ചാവ് .നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാവിനേയും യുവതിയേയും ചിങ്ങവനം പൊലീസ് പിടികൂടി. 

ചിങ്ങവനത്ത് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.കായംകുളം വൃന്ദാവനം വീട്ടിൽ അരുൺകുമാറും കൂടെ ഉണ്ടായിരുന്ന  യുവതിയേയുമാണ് പോലീസ് പിടികൂടിയത്.യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി ചിങ്ങവനം പോലീസ് അറിയിച്ചു.കോട്ടയം മറിയപ്പള്ളി ഭാഗത്ത് നിന്നും അമിതവേഗത്തിൽ എത്തിയ കാർ, നിരവധി വാഹനങ്ങൾ ഇടുക്കുകയായിരുന്നു.തുടർന്ന് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും നിർത്താതെ പോയി.പിന്നീട് ചിങ്ങവനത്ത് വച്ച് പോലീസ് ക്രെയിൻ ഉപയോഗിച്ച് കാർ തടഞ്ഞ് നിർത്തുകയായിരുന്നു.

ചിങ്ങവനം സി ഐ പ്രകാശ്, എസ് ഐ സജീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിങ്ങവനത്ത് നിന്നും വണ്ടി തടഞ്ഞു  ഇവരെ പിടികൂടുകയായിരുന്നു.

സംഭവത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇവരുടെ വാഹനത്തിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ട്


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !