കോട്ടയം: കോട്ടയത്ത് വിജയപുരം പഞ്ചായത്തില്‍ കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും. ആരോഗ്യവിഭാഗം പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. 
പഞ്ചായത്തിലെ 13-ാം വാർഡിലെ ആറു കിണറുകളിലാണ് പച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത്. ഇന്നലെ കടുംപച്ച നിറത്തിലുണ്ടായിരുന്ന വെള്ളം ഇന്ന് ഇളം പച്ചനിറത്തിലായി. നിറവ്യത്യാസത്തിനൊപ്പം ദുർഗന്ധവും ഉയർന്നു.'
കിണറിലെ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ വേണ്ട നടപടികള്‍ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശമായതിനാല്‍ മാലിന്യം കലാരാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു.
അറിയിപ്പ് ഉണ്ടാകുന്നതുവരെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.