ഡല്‍ഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്.സ്വാമിനാഥൻ എന്നിവർക്ക് ഭാരത് രത്ന.പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.'.
തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സിംഗ്, 1979ൽ പ്രധാനമന്ത്രിയായി ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ ശില്പി എന്നാണ് പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. സ്വാമിനാഥൻ അറിയപ്പെടുന്നത്.മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ഭാരതരത്ന ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഒരുപാട് മേഖലകളിൽ തിളങ്ങിയ ആളാണ് നരസിംഹ റാവു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.