വാഷിങ്ടണ്‍: വിമാനത്തിന്റെ ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. ഈസ്റ്റ് കാര്‍ട്ടര്‍ തോംസണ്‍ (36) ആണ് പിടിയിലായത്.വിമാനത്തില്‍ യാത്ര ചെയ്ത പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചതായാണ് പരാതി.
ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ അമേരിക്കന്‍ വിമാന കമ്പനിക്കെതിരെയും കേസെടുത്തു. നോര്‍ത്ത് കാരലൈനയില്‍നിന്ന് ബോസ്റ്റണിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ശുചിമുറിയില്‍ കാമറ ഓണ്‍ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നത്.
ഇത്തരത്തിലുള്ള ദുരനുഭവം ഈ കമ്പനിയുടെ പല വിമാനങ്ങളില്‍ യാത്ര ചെയ്ത4പെണ്കുട്ടികള്ക്കുണ്ടായതായയായും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.