"മുതിർന്ന പൗരന്മാരെ കൊല്ലുക" ശ്രീമതി ജയാ ബച്ചൻ എം.പി

"മുതിർന്ന പൗരന്മാരെ കൊല്ലുക" ശ്രീമതി ജയാ ബച്ചൻ എം.പി. ജയാ ബച്ചൻ വളരെ പ്രധാനപ്പെട്ട ഒരു വിഷയം പാർലമെന്റിൽ ഉന്നയിച്ചിരിക്കുന്നു. അവരുടെ പ്രസംഗത്തിന്റെ ചുരുക്കം താഴെ....

 “മുതിർന്ന പൗരന്മാരെ കൊല്ലുക"  എല്ലാവരെയും സർക്കാർ തന്നെ കൊല്ലണം. 

ഈ രാഷ്ട്ര നിർമ്മാതാക്കളെ ശ്രദ്ധിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ 65 വയസ്സിനു ശേഷമുള്ള പൗരന്മാരെ കൊന്നു കളയുന്നതാണ് നല്ലത്.

 "ഇന്ത്യയിൽ സീനിയർ പൗരനാകുന്നത് കുറ്റമാണോ?

ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് 70 വയസ്സിന് ശേഷം മെഡിക്കൽ ഇൻഷുറൻസിന് അർഹതയില്ല,  ഇഎംഐയിൽ ലോൺ ലഭിക്കുന്നില്ല.  ഡ്രൈവിംഗ് ലൈസൻസ് നൽകില്ല.  അവർക്ക് ജോലിയൊന്നും കിട്ടുന്നില്ല, അതിനാൽ  അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു. ഈ പ്രായം വരെയുള്ള എല്ലാ നികുതികളും ഇൻഷുറൻസ് പ്രീമിയങ്ങളും  അടച്ചിരുന്നവരാണവർ, അതായത് 60-65 വയസ്സ് വരെ.  ഇപ്പോൾ സീനിയർ പൗരന്മാരായി മാറിയാലും തുടർന്നും എല്ലാ നികുതികളും അടയ്ക്കണം.  ഇന്ത്യയിൽ സീനിയർ പൗരന്മാർക്കായി ഒരു ക്ഷേമ പദ്ധതിയും ഇല്ല.  റെയിൽവേ/വിമാന യാത്രകളിൽ മുൻപുണ്ടായിരുന്ന 50% കിഴിവും നിർത്തലാക്കി.  ചിത്രത്തിന്റെ മറുവശം നോക്കിയാൽ രാഷ്ട്രീയത്തിലെ മുതിർന്ന പൗരന്മാർക്ക് എം‌എൽ‌എ, എം‌പി അല്ലെങ്കിൽ മന്ത്രി എന്നിവർക്ക് സാധ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുകയും അവർക്കു പെൻഷനുകൾ ലഭിക്കുകയും ചെയ്യുന്നു എന്നതാണ്.  മറ്റെല്ലാവർക്ക് അതേ സൗകര്യങ്ങൾ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.   സ്വന്തം മക്കൾ അവരെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, അവർ എവിടെ പോകും.  രാജ്യത്തെ മുതിർന്നവർ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രംഗത്തെത്തിയാൽ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും.  അതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ നേരിടേണ്ടിവരും.

സർക്കാരിനെ മാറ്റാൻ അവർക്ക് കഴിവുണ്ട് അധികാരമുണ്ട് എന്ന് ഓർക്കുക. അവരെ അവഗണിക്കരുത്.  സർക്കാരിനെ മാറ്റാനുള്ള ജീവിതാനുഭവം അവർക്കുണ്ട്.  അവരെ ദുർബലരായി കണക്കാക്കരുത്!  മുതിർന്നവരുടെ ആനുകൂല്യങ്ങൾക്കായി നിരവധി പദ്ധതികൾ ആവശ്യമാണ്.  മറ്റു ക്ഷേമ പദ്ധതികൾക്കായി സർക്കാർ ധാരാളം പണം ചെലവഴിക്കുന്നുണ്ടല്ലോ, പക്ഷേ ഒരിക്കലും മുതിർന്ന പൗരന്മാരെക്കുറിച്ച് ഓർമ്മിക്കുന്നില്ല.  പരിഗണിക്കുന്നില്ല.. ബാങ്കുകളുടെ പലിശനിരക്കിലെ കുറവ് കാരണം മുതിർന്ന പൗരന്മാരുടെ വരുമാനം കുറയുന്നു.  അവരിൽ വളരെ കുറഞ്ഞ ചിലർക്ക്  സ്വയം പോഷണത്തിനു തുച്ഛമായ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ അത് ആദായനികുതിക്ക് വിധേയമാണ്.  അതിനാൽ ചില ആനുകൂല്യങ്ങൾക്കായി സീനിയർ പൗരന്മാരെ പരിഗണിക്കണം:

 (1).  60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും പെൻഷൻ നൽകണം

 (2).  എല്ലാവർക്കും സ്റ്റാറ്റസ് അനുസരിച്ച് പെൻഷൻ നൽകണം

  (3).  റെയിൽവേ, ബസ്, വിമാന യാത്രകളിൽ ഇളവ് കൊടുക്കണം 

 (4).  അവസാന ശ്വാസം വരെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും വേണം, സർക്കാർ അതിന് വേണ്ട പ്രീമിയം അടയ്ക്കണം.

 (5)  മുതിർന്ന പൗരന്മാരുടെ കോടതി കേസുകൾ നേരത്തെയുള്ള തീരുമാനത്തിന് പരിഗണിക്കണം 

 (6)  എല്ലാ നഗരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ സീനിയർ പൗരന്മാരുടെ പാർപ്പിട സമുച്ചയം സർക്കാർ പണിയണം. 

 (7)  10-15 വർഷം പഴക്കമുള്ള യൂസ്ഡ് കാറുകൾ ഒഴിവാക്കാനുള്ള നിയമം സർക്കാർ ഭേദഗതി ചെയ്യണം. വാണിജ്യ വാഹനങ്ങൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ എന്നുവേണം. ഞങ്ങളുടെ കാറുകൾ ലോണിൽ വാങ്ങിയതാണ്,  10 വർഷത്തിനുള്ളിൽ 30 മുതൽ 40000 കി.മീ. വരെ മാത്രമേ ഓടുന്നുള്ളു,  ഞങ്ങളുടെ കാറുകൾ പുതിയത് പോലെ മികച്ചതാണ്.  ഈ കാറുകൾ ഉപയോഗ ശൂന്യമാക്കിയാൽ  അവക്ക് പകരം സർക്കാർ പുതിയ കാറുകൾ നൽകണം.

 എല്ലാ സീനിയർ പൗരന്മാരോടും യുവാക്കളോടും ഈ കാര്യം എല്ലാ സോഷ്യൽ മീഡിയകളിലും പങ്കിടാൻ ഞാൻ അഭ്യർത്ഥിക്കുന്നു.  "സബ് കാ സാത്ത്, സബ് കാ വികാസ്" എന്ന് എപ്പോഴും ആത്മാർത്ഥമായി സംസാരിക്കുന്ന ഈ സർക്കാർ, രാഷ്ട്രനിർമ്മാണത്തിൽ ഇത്രയും കാലം പല പല സംഭാവനകൾ നൽകിയിട്ടുള്ള എന്നാൽ ഇപ്പോൾ  മറ്റുള്ളവരെ ആശ്രയിക്കുന്നവരു മായ ഈ മുതിർന്ന പൗരന്മാരുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം."

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !