ഇടക്കാല അവധിക്ക് ശേഷം ഖത്തറിലെ സ്‌കൂളുകൾ ഇന്ന് തുറക്കും. 1,122 സർക്കാർ, സ്വകാര്യ സ്‌കൂളുകളിലേക്കും കിന്റർഗാർട്ടനുകളിലേക്കും 380,000-ലധികം വിദ്യാർത്ഥികൾ ആണ് തിരികെയെത്തുക.
വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകർക്കായി സ്‌കൂളുകൾ തലേന്ന് മുതൽ തുറന്നു. സ്‌കൂളുകൾ വീണ്ടും തുറക്കുന്ന കാര്യം മൊബൈൽ സന്ദേശങ്ങൾ വഴി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഒഴികെ സ്‌കൂൾ രാവിലെ 7 മണിക്ക് തുറന്ന് 12:45 ന് അവസാനിക്കും. വ്യാഴാഴ്ച ഉച്ചക്ക് 12:30 ന് സ്‌കൂൾ അവസാനിക്കുമെന്ന് സന്ദേശത്തിൽ പറയുന്നു.
അതേസമയം, സർക്കാർ സെക്കൻഡറി സ്കൂളുകൾ, ഞായറാഴ്ച മുതൽ ചൊവ്വ വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1:25 വരെയും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 മുതൽ 12:40 വരെയും ആയിരിക്കുമെന്നും സന്ദേശം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.