ഐസക്കിന്‌ വീണ്ടും നോട്ടീസ്‌; 12-ന്‌ ഹാജരാകണം,,

കൊച്ചി: കിഫ്‌ബി മസാലബോണ്ട്‌ കേസില്‍ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനു വീണ്ടും ഇ.ഡി. നോട്ടീസ്‌. 12 നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണു നിര്‍ദേശം.

കൃത്യമായ നിയമോപദേശത്തിന്റെ പിന്‍ബലത്തോടെയാണ്‌ ഇക്കുറി ഇ.ഡി. ഐസക്കിന്‌ നോട്ടീസ്‌ അയച്ചിട്ടുള്ളത്‌. വിഷയത്തില്‍ നിയമോപദേശം തേടുമെന്നും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും തോമസ്‌ ഐസക്‌ പ്രതികരിച്ചു. ബി.ജെ.പി. സര്‍ക്കാരിന്റെ രാഷ്‌ട്രീയനീക്കത്തിന്റെ ഭാഗമാണ്‌ ഇ.ഡി. അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വ്യക്‌തിവിവരങ്ങള്‍ തേടി ഇ.ഡി. സമന്‍സ്‌ നല്‍കിയിരുന്നു. ഇതിനെതിരേ തോമസ്‌ ഐസക്കും കിഫ്‌ബി ഉന്നത ഉദ്യോഗസ്‌ഥരും ഹൈക്കോടതിയെ സമീപിച്ചു. സമന്‍സ്‌ അയയ്‌ക്കരുതെന്ന്‌ ഹൈക്കോടതി സിംഗിള്‍ബെഞ്ച്‌ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. 

എന്നാല്‍ കഴിഞ്ഞ നവംബര്‍ 24 ന്‌ ഇതില്‍ ഭേദഗതി വരുത്തി ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്‌ അയച്ചത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !