മനാമ: ബഹ്റൈന്‍ തുറമുഖത്ത് രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു. റോയല്‍ നേവിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വെള്ളിയാഴ്ച ബഹ്റൈന്‍ ഹാര്‍ബറിലാണ് സംഭവം ഉണ്ടായത്. സമുദ്ര മൈനുകള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് റോയല്‍ നാവിക സേനക്ക് കീഴിലെ കപ്പലുകളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. തുറമുഖത്ത് നങ്കൂരമിടുന്നതിനിടെ എച്ച്എംഎസ് ചിഡിംഗ് ഫോള്‍ഡ് പിന്നോട്ടെടുക്കുന്നതിനിടെ എച്ച്എംഎസ് ബാന്‍ഗൊറില്‍ ഇടിക്കുകയായിരുന്നു.
🇬🇧🇾🇪🇧🇭🚨‼️ OPERATION PROSPERITY GUARDIAN!
— Lord Bebo (@MyLordBebo) January 19, 2024
🤣 British ships collide 🤣
UK’s HMS Chiddingfold and HMS Bangor collided while berthing in Bahrain.
That’s not how you defeat the Houthis! pic.twitter.com/s9XyhhwAly
അപകടത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ എച്ച്എംഎസ് ബാന്‍ഗൊറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.