കൂടുതൽ കാഴ്ചക്കാരെയും അതിലൂടെ കൂടുതൽ വരുമാനവും നേടുക എന്നതാണ് എല്ലാ സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരും ആഗ്രഹിക്കുന്ന പൊതുവായ കാര്യം. ഇതിനായി പലതരത്തിലുള്ള തന്ത്രങ്ങളും സ്വീകരിക്കുന്നവരുണ്ട്. അത്തരത്തിലുള്ള തന്ത്രത്തിന്‍റെ ഭാഗമായി ഗർഭിണിയാണെന്ന് വ്യാജ പ്രചരണം നടത്തിയ ചൈനയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ നടപടി.
താൻ അഞ്ചുമാസം ഗർഭിണിയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് ഇവർ നടത്തിയിരുന്നത്. തീർന്നില്ല ഒടുവിൽ ഗർഭിണിയായ തനിക്ക് വിവാഹം കഴിക്കാൻ ഒരു വരനെ ആവശ്യമുണ്ടെന്ന രീതിയിൽ ചൈനയിലെ പ്രശസ്തമായ മാച്ച് മേക്കിംഗ് മീറ്റിങ്ങിലും ഇവർ പങ്കെടുത്തു. ഒപ്പം ഈ ദൃശ്യങ്ങൾ നാടകീയമായി പകർത്തി സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു.
തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള 32 കാരിയായ ചെൻക്‌സിയോസി എന്ന യുവതിയാണ് വ്യാജ ഗർഭധാരണത്തിലൂടെ തന്‍റെ ഓൺലൈൻ ട്രാഫിക് വർദ്ധിപ്പിക്കാൻ ശ്രമം നടത്തിയത്. tiktok ന്‍റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പിലാണ് ഇവർ തന്‍റെ വീഡിയോകള്‍ പങ്കുവച്ചത്. ചൈനയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ തങ്ങളുടെ പങ്കാളികളെ കണ്ടെത്തുന്നതിനായി സാധാരണയായി നടത്തിവരുന്ന ഒന്നാണ് മാച്ച് മേക്കിംഗ് മീറ്റിംഗ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.