അങ്കമാലി: അങ്കമാലിയില്‍ പാറക്കടവ് പുളിയനത്താണ് സംഭവം. കഴുത്തില്‍ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി, പുന്നക്കാട് വീട്ടില്‍ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്.കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ബാലന്റെ ഫോട്ടോ പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി.
സമീപപ്രദേശങ്ങളില്‍ ഉള്ള ബസ് സ്റ്റോപ്പുകള്‍, ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ എന്നിവിടങ്ങളില്‍ ഒരു സൈക്കിള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ അങ്കമാലി പൊലീസില്‍ ഉടനെ വിവരം അറിയിക്കണമെന്നാണ് അഭ്യർഥന.
ഇന്നലെ രാവിലെ 11 മണിയോടെ നടന്ന സംഭവം വൈകിട്ടാണ് പുറത്തറിഞ്ഞത്. കൊലപാതകം നടക്കുന്ന സമയത്ത് മകളും വീട്ടിലുണ്ടായിരുന്നതായി പറയുന്നു. മകള്‍ ശുചിമുറിയില്‍ പോയ സമയത്ത് പുറത്തുനിന്നു പൂട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. മകള്‍ ശുചിമുറിയില്‍ കുടുങ്ങിയതിനാല്‍ വിവരം പുറത്തറിഞ്ഞില്ല.
പിന്നീട് മകൻ വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അപ്പോഴേയ്ക്കും ബാലൻ സൈക്കിളുമെടുത്ത് വീട്ടില്‍നിന്ന് പോയിരുന്നു. ബാലനായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
ലളിതയുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ലളിതയും ബാലനും തമ്മില്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി അയല്‍ക്കാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.