കുടുംബസദസ്സുകളുടെ ഇഷ്ടം കവർന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹൻലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ 'ബാലേട്ടൻ',ചിത്രത്തില്‍ മോഹൻലാലിന്റെയും ദേവയാനിയുടെയും മക്കളായി എത്തിയ കുട്ടിക്കുറുമ്പികളെയും മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.
സഹോദരിമാരായ ഗോപികയും കീർത്തനയുമായിരുന്നു ചിത്രത്തില്‍ 'ബാലേട്ടന്റെ' മക്കളായി എത്തിയത്.വർഷങ്ങള്‍ക്കു ശേഷം ബാലേട്ടനും മക്കളും കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ഗോവിന്ദ് പത്മസൂര്യ.
ബാലേട്ടന്റെ മക്കളില്‍ ഒരാള്‍ ഈ മാസം പത്മസൂര്യയുടെ ജീവിതപങ്കാളിയാവാൻ പോവുകയാണ്. ജനുവരി 28നാണ് നടി ഗോപിക അനിലും ജിപിയും തമ്മിലുള്ള വിവാഹം.
വിവാഹത്തിന് മോഹൻലാലിനെ ക്ഷണിക്കാൻ പോയപ്പോള്‍ പകർത്തിയ വീഡിയോ ആണ് ജിപി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
ബാലേട്ടന്റെ മക്കളായി എത്തിയ ഗോപിക ഇന്നൊരു ആയുർവേദ ഡോക്ടറാണ്. കീർത്തനയാവട്ടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയും. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും.
സീകേരളത്തിലെ കമ്പിനി എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കമ്പിനി, പദ്മിനി എന്നീ കഥാപാത്രങ്ങളെയാണ് ഗോപികയും കീർത്തനയും അവതരിപ്പിച്ചത്. മുൻപ് 'അമ്മത്തൊട്ടില്‍' എന്ന സീരിയലില്‍ ഗോപികയും 'മാംഗല്യം' എന്ന സീരിയലില്‍ കീർത്തനയും അഭിനയിച്ചിരുന്നു.
ബിജു മേനോന്റെ 'ശിവം' എന്ന ചിത്രത്തിലായിരുന്നു ഗോപിക ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ ബിജു മേനോന്റെ മകളുടെ വേഷമായിരുന്നു ഗോപികയ്ക്ക്.
കീർത്തനയുടെ ആദ്യചിത്രം 'സീതാകല്യാണം' ആണ്. 'പാഠം ഒന്ന് ഒരു വിലാപം', 'സദാനന്ദന്റെ സമയം' എന്നീ ചിത്രങ്ങളിലും കീർത്തന അഭിനയിച്ചു. അതിനു ശേഷമാണ് ഗോപികയും കീർത്തനയും ഒന്നിച്ച് 'ബാലേട്ടനി'ല്‍ അഭിനയിക്കുന്നത്.
സാന്ത്വനം സീരിയലില്‍ അഞ്ജലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയാണ് ഗോപിക ഇപ്പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.