കൊല്ലം :സ്ത്രീകളെ കൂടുതലായി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.സാംസ്കാരിക വകുപ്പും കേരള ഭാഷ ഇന്‍സ്റ്റിട്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ചെറുകഥാ ക്യാമ്ബിന്റെ ഉദ്ഘാടനം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്ത്രീശാക്തീകരണ രംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാകുകയാണ്. സമം പോലെയുള്ള പദ്ധതികളും സമത്വലക്ഷ്യത്തെ സാധൂകരിക്കുന്നു.
വീടിന്റെ അകത്തളങ്ങളില്‍ നിന്ന് മോചനം നേടുന്ന സ്ത്രീയാണ് ഇന്നിന്റെ കരുത്ത്. സാഹിത്യ മേഖലയിലും ഈ സാന്നിധ്യം ശ്രദ്ധേയമായി തുടരുകയാണ്. പ്രാതിനിധ്യം മാറ്റി നിര്‍ത്തുവാന്‍ ആവാത്തതാണ്.
സ്ത്രീകളുടെ അവകാശസംരക്ഷണവും സമൂഹത്തിലെ തുല്യതയുമാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഉറപ്പാക്കാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .കെ.ഗോപന് അധ്യക്ഷനായി. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ,ഡയറക്ടര്‍ എന്‍ .മായ, സമം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ സുജ സൂസന് ജോര്‍ജ് , കെ എസ് എഫ് ഡി സി എം ഡി അബ്ദുല്‍ മാലിക്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി .അജോയ്, ശാരദക്കുട്ടി, എഴുത്തുകാരി സി .എസ് .ചന്ദ്രിക, ആര്.പാര്‍വതി ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.