ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാനും മികച്ച വിജയം കൈവരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടന്നു.
രാവിലെ 11 മണി മുതലാണ് പരീക്ഷ പേ ചർച്ചകൾക്ക് തുടക്കമായത്. പരീക്ഷ പേ ചർച്ചയുടെ ഏഴാം പതിപ്പാണ് ഇന്ന് നടന്നത്.ഇത്തവണ രണ്ട് കോടിയിലധികം വിദ്യാർത്ഥികളാണ് പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്.
ഇതിൽ 14 ലക്ഷത്തിലധികം അധ്യാപകരും 5 ലക്ഷത്തിലധികം രക്ഷിതാക്കളുമാണ് പങ്കെടുത്തു. ഇവരിൽ 4000 പേർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 100 വിദ്യാർത്ഥികൾ ആദ്യമായി പരിപാടിയിൽ പങ്കെടുത്തു.പരിപാടിയുടെ തത്സമയ സംപ്രേഷണം ദൂരദർശൻ, ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നീ ചാനലുകളിലും.ഇതിന് പുറമേ, പിആർഎം, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനൽ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ മുഖാന്തരവും പരിപാടി ദൃശ്യമായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.