പത്തനംതിട്ട : പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 ന് തുടങ്ങി 18 ന് സമാപിക്കും. 129-മത്തെ യോഗമാണ് ഇക്കുറി മാരാമൺ മണൽപ്പുറത്ത് നടക്കുന്നത്.
മാരാമൺ മണൽപ്പുറത്തേക്കുള്ള താൽകാലിക പാലങ്ങളുടെ നിർമാണം തിങ്കളാഴ്ച (ഇന്ന്) പൂർത്തിയാകുമെന്ന് മാർത്തോമ്മാസുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അറിയിച്ചു.
ഫെബ്രുവരി 11 ന് 2.30 ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 4 ന് രാത്രി 8.30 മുതൽ 9 വരെ മാർത്തോമ്മാ സഭയിലെ എല്ലാ കുടുംബങ്ങളും ആഗോള പ്രാർഥനാ സംഗമത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
യു എസിൽ നിന്നുള്ള ഡോ. ക്ലിയോഫസ് ജെ ലാറു, പ്രഫ.മാകെ ജെ മസാങ്കോ (ദക്ഷിണാഫ്രിക്ക), ഡോ. ഏബ്രഹാം മാർ സെറാഫിം, മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് മുരിക്കൻ , സിസ്റ്റർ ജോവാൻ ചുങ്കപ്പുര എന്നിവരാണ് ഇത്തവണത്തെ മുഖ്യ പ്രാസംഗികർ. കൺവൻഷൻ പ്രവർത്തനങ്ങൾക്ക് 24 സബ് കമ്മിറ്റികൾ രൂപികരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.