മുംബൈ: ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ബാറ്റര്‍മാരെയോ ബൗളര്‍മാരെയോ ആയിരിക്കില്ല. യഥാര്‍ത്ഥ ഓള് റൗണ്ടര്മാരെയായിരിക്കും. അതും പേസ് ഓള് റൗണ്ടറാണെങ്കില്‍ വളരെ നല്ലത്. കാരണം ഇന്ത്യയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് പേസ് ഓള് റൗണ്ടറെന്ന പ്രതിഭാസം.അതുകൊണ്ടുതന്നെയാണ് ഒരു കപിൽ ദേവ് കഴിഞ്ഞാല്‍ പിന്നീട് ചൂണ്ടിക്കാട്ടാനുള്ളത് ഹാര്‍ദ്ദിക് പാണ്ഡ്യ ആകുന്നതും.
പരിക്ക് കരിയറില്‍ പലപ്പോഴും വില്ലനായിട്ടുള്ള ഹാര്‍ദ്ദിക് ഏകദിന ലോകപ്പിനിടെ പരിക്കേറ്റശേഷം ഇപ്പോഴും ഇന്ത്യൻ ടീമില്‍ മടങ്ങിയെത്തിയിട്ടില്ല. ഇതിനിടെ ഇന്ത്യയില്‍ പുതിയൊരു പേസ് ഓള് റൗണ്ടറുടെ വരവറിയിക്കുകയാണ് മറ്റൊരു യുവതാരം.
മറ്റാരുമല്ല, ഇന്ത്യൻ പരിശീലകനായ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡ് ആണ് താന്‍ ഇന്ത്യൻ ടീമിന്റെ ഭാവി താരമാാണെന്ന് തെളിയിക്കുന്നത്. അടുത്തിടെ നടന്ന അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മുംബൈക്കെതിരെ കര്‍ണാടകക്കായി സമിത് പന്തെറിയുന്ന വീഡിയോ ആണ് സമൂഹമാാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.