എം.ടി. കേരള സി.പി.എമ്മിനോട് പറഞ്ഞത് മുൻപ് മഹാശ്വേത ദേവി ബംഗാളില്‍ പറഞ്ഞതിന് സമാനം -വി.ഡി. സതീശൻ,,,

കൊച്ചി: എം.ടി. വാസുദേവൻ നായര്‍ കേരള സി.പി.എമ്മിനോട് പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുൻപ് ജ്ഞാനപീഠ ജേതാവ് മഹാശ്വേത ദേവി പശ്ചിമ ബംഗാളില്‍ പറഞ്ഞതിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ബംഗാളില്‍ അപകടത്തിലേക്ക് പോകുന്ന സി.പി.എം സര്‍ക്കാറിനെ കുറിച്ചാണ് മഹാശ്വേത ദേവി രൂക്ഷ വിമര്‍ശനം അന്ന് നടത്തിയത്. അതിന് സമാനമായി ജ്ഞാനപീഠ ജേതാവ് കൂടിയായ എം.ടി. സി.പി.എമ്മിന്‍റെ അവസാന നാളില്‍ അവര്‍ക്ക് കൊടുക്കുന്ന മുന്നറിയിപ്പായി കാണണമെന്നും സതീശൻ പറഞ്ഞു.

സി.പി.എം ജീര്‍ണത ബാധിച്ച പാര്‍ട്ടിയാണ്. ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണ് സി.പി.എം. സംഘ്പരിവാറിന്‍റെ വഴികളിലൂടെയാണ് ഇവര്‍ സഞ്ചരിക്കുന്നത്. ഫാഷിസത്തെ നമ്മള്‍ രാജ്യ വ്യാപകമായി എതിര്‍ക്കുകയാണ്. കേരളത്തില്‍ ഫാഷിസത്തിന്‍റെ മുഖം തന്നെയാണ് സി.പി.എമ്മിനുള്ളത്. 

അടിച്ചമര്‍ത്തല്‍, അക്രമം, അനീതി, ഇരട്ടനീതി, അസഹിഷ്ണുത ഇതെല്ലാം മോദി ഭരണകൂടത്തിന് ഉള്ളതു പോലെ തന്നെ കേരള സര്‍ക്കാറിനും മുഖ്യമന്ത്രിക്കും ഉണ്ട്. ആ തിരിച്ചറിവ് ഭയപ്പെടുത്തുന്നു. ദേശീയ തലത്തില്‍ ഫാഷിസത്തിനെതിരെ പോരാടുന്നവര്‍ കേരളത്തിലേക്ക് നോക്കുമ്ബോള്‍ ഭയപ്പെടുത്തുന്ന കാഴ്ചകളാണ് കാണുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !