മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം. എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള ഇടപാട് അന്വേഷിക്കാൻ കോർപ്പറേറ്റ് അഫേയർസ് മന്ത്രാലയമാണ് ഉത്തരവിട്ടത്. രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്കിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. എക്സാലോജിക്കിനും സിഎംഎആർഎല്ലിനും പുറമേ,കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലാണ്.
എക്സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്റ്റാർ ഓഫ് കമ്പനീസിന് പരാതി കിട്ടിയിരുന്നു. ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, എക്സാലോജിക്കിൽ പലതരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. എറണാകുളം രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ, സിഎംആർഎല്ലും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിൽ ഡെവലെപ്മെന്റ് കോർപ്പറേഷനും നൽകിയ മറുപടികളിൽ പൊരുത്തക്കേടുകളും കണ്ടെെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദ അന്വേഷണത്തിനുള്ള ഉത്തരവ്. മുന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആർഓസി ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.
മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ്കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന് പിന്നാലെയാണ് കോർപ്പറേറ്റ് അഫേയഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.