കാഠ്മണ്ഡു: നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർക്ക് ദാരുണാന്ത്യം. യാത്രക്കിടെ നേപ്പാളിലെ പ്രധാന നദികളിലൊന്നായ രപ്തി നദിയിലേക്കാണ് ബസ് തെന്നി വീഴാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഭാലുബാംഗിൽ നടന്ന അപകടത്തിൽ ഇതുവരെ എട്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരുണ്ടെന്ന് പൊലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാൾ ഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 22 യാത്രക്കാർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് വിശദമാക്കുന്നത്. ബിഹാറിലെ മലാഹിയിൽ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തർപ്രദേശിൽ നിന്നുള്ള മുനെ (31) എന്നി ഇന്ത്യക്കാരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. മരിച്ചവരെ നേപ്പാൾ ലമാഹി ആശുപത്രിയിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയതായി ഭാലുബാംഗ് സ്റ്റേഷൻ ചീഫ് ഇൻസ്പക്ടർ ഉജ്വൽ ബഹാദൂർ സിംഗ് വിശദമാക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.