പാലാ പയപ്പാറിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

കോട്ടയം;പാലാ പയപ്പാറിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ മധ്യ വയസ്കൻ ഷോക്കേറ്റ് മരിച്ചു.പയപ്പാർ സ്വദേശി സുനിൽ കുമാർ തകരപ്പറമ്പിൽ (50) ണ് ഷോക്കേറ്റ് മരിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെ സുഹൃത്തുക്കളുമായി ചേർന്ന് പയപ്പാർ അന്തിയാളം തോട്ടിൽ ബാറ്ററി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തുടർന്ന് സുഹൃത്തുക്കൾ സുനിലിനെ പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണങ്ങൾക്ക് ശേഷം   പോസ്റ്റുമോർട്ടം ചെയ്ത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !