കാത്തിരിപ്പിന് വിട!! ഇന്ദ്രന്‍സിന്റെ ഉടല്‍ ഒടിടിയിലേക്ക്,,

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉടല്‍.ഇന്ദ്രന്‍സിന്റെ വളരെ വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രം എന്ന് ഒടിടിയിലെത്തും എന്ന കാത്തിരിപ്പിലായിരുന്നു ആരാധകലോകം. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ ചിത്രം തീയേറ്ററിലിറങ്ങി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒടിടിയില്‍ എത്തിയിരുന്നില്ല.

 കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തുകയാണ്. ജനുവരി അഞ്ച് മുതല്‍ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യും. സൈന പ്ലേയാണ് റെക്കോഡ് തുകയ്ക്ക് ചിത്രത്തിന്റെ പ്രദര്‍ശനാവകാശം സ്വന്തമാക്കിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്.

 കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി അവകാശം സൈന പ്ലേ സ്വന്തമാക്കിയത്. അപ്പോഴും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. 

ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത് വിട്ടതോടെ ഏറെ സന്തോഷത്തിലാണ് ആരാധകലോകം. 2022 മെയ് 20 നായിരുന്നു ഉടല്‍ തീയേറ്ററില്‍ റിലീസ് ചെയ്തത്. വലിയ പ്രമോഷന്‍ പരിപാടികളൊന്നുമില്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ജനശ്രദ്ധ നേടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !