കഞ്ചാവ് വേട്ട; കോട്ടയത്ത് അതിഥി തൊഴിലാളി അറസ്റ്റില്‍,,

കോട്ടയം: കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡീഷയിലെ പുരി ജില്ല സ്വദേശിയായ ബിചിത്ര ഭോയി എന്നയാളാണ് പാലാ മുത്തോലിയില്‍ പിടിയിലായത്.,രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാ എക്സൈസ് ഇൻസ്പെക്ടര്‍ ബി. ദിനേശിന്‍റെ നേതൃത്വത്തില്‍ ഉള്ള എക്സൈസ് റേഞ്ച് ടീം, മുത്തോലിയില്‍ നടത്തിയ റെയ്ഡില്‍ 1.100 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.

ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടര്‍ സജി. വി നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പരിശോധനയില്‍ അസിസ്റ്റന്‍റ് ഇൻസ്പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്‍റീവ് ഓഫീസര്‍ അനീഷ് കുമാര്‍ കെ.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ പവിത്രൻ, ജയിംസ് സിബി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രജനി. ടി എന്നിവര്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !