‌കപ്പലണ്ടി വറുത്ത് പായ്ക്കറ്റായി നല്‍കും; കച്ചവടം കൂടുതലും രാത്രിയില്‍; കപ്പലണ്ടി കാട്ടിയുള്ള ലഹരിക്കച്ചവടം പൊളിച്ചടുക്കി നാട്ടിലെ യുവാക്കള്‍,,

ആലുവ: കശുവണ്ടി വ്യാപാരമെന്ന പേരില്‍ പ്രവര്‍ത്തിച്ച ഗോഡൗണില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പാക്കു ചെയ്യുന്നതിനിടെ നാട്ടുകാര്‍ പിടികൂടി.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് കീഴ്മാട് പഞ്ചായത്തിലെ പൊതുശ്മശാനത്തിന് സമീപം മുള്ളൻകുഴിയിലാണ് സംഭവം. പ്രതികള്‍ വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. ഏതാനും മാസം മുൻപ് നിര്‍മിച്ച ഗോഡൗണ്‍ മമ്പള്ളിയില്‍ സ്റ്റാര്‍ തീയേറ്ററിന് സമീപം താമസിക്കുന്ന ജബ്ബാറിന്‍റേതാണ്. രാത്രി സമയത്ത് വാഹനങ്ങള്‍ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

വറുത്ത കശുവണ്ടി എത്തിച്ച്‌ തോട് നീക്കി വീണ്ടും പാക്കിംഗ് ചെയ്യുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.പുതുവര്‍ഷം ആഘോഷങ്ങള്‍ക്കായി വീടിന് പുറത്തിറങ്ങിയ യുവാക്കളാണ് സംശയം തോന്നി ഗോഡൗണില്‍ എത്തിയത്. 

ഈ സമയം വലിയ ചാക്കുകളിലായി കൊണ്ടുവന്ന ലഹരി വസ്തുക്കള്‍ വാഹനത്തില്‍നിന്ന് എടുത്ത് ചില്ലറ പാക്കുകളില്‍ ആക്കുന്നത് കാണുകയായിരുന്നു. ഉടനെ നാട്ടുകാരെ വിളിച്ചു വരുത്തിയപ്പോഴേയ്ക്കും ഡ്രൈവറടക്കമുളള പ്രതികള്‍ ഓടി രക്ഷപ്പെട്ടു. രാവിലെ ഒൻപതോടെ പോലീസെത്തി വാഹനം പിടിച്ചെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !