''ദീർഘദൂര ബസുകളിൽ ശുചിമുറി ഒരുക്കുന്നത് പരിഗണനയിൽ എന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ''

തിരുവനന്തപുരം; ദീർഘദൂര സർവീസിനായി സ്കാനിയ പോലെയുള്ള ആഡംബര ബസുകൾ വാങ്ങുമ്പോൾ അതിൽ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. വൃത്തിയുള്ള ശുചിമുറിയോടു കൂടിയ ഹോട്ടലുകളിലേ ഭക്ഷണത്തിനായി ബസുകൾ നിർത്താൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.


നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസ് ലാഭത്തിലാക്കാൻ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കിൽ നിർത്തും. എല്ലായിടത്തും സർവീസ് എത്തിക്കാൻ സ്വകാര്യബസുകൾക്ക് അവസരമൊരുക്കും.

ബസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന ആക്രിയും പഴയ പേപ്പറും വിൽക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഉപയോഗമില്ലാതെ കിടക്കുന്ന ബോട്ടുകൾ വിൽക്കാൻ ജലഗതാഗത വിഭാഗത്തോടും നിർദേശിച്ചു. 

ഡ്രൈവിങ് ടെസ്റ്റുകൾ കർശനമാക്കും. ഇതിനു കൊണ്ടുവരുന്ന വാഹനങ്ങളിൽ ക്യാമറ ഉറപ്പാക്കും. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. 

കെടിഡിഎഫ്സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജ് തയാറാക്കി അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അനുമതി തേടും. ബസ് സ്റ്റാൻഡുകളിൽ ശുചിമുറിക്ക് പ്രത്യേക ഡിസൈൻ കൊണ്ടുവരും. വൃത്തിയാക്കാൻ പ്രത്യേക വിഭാഗത്തിനു ചുമതല നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !