നീതി നിഷേധിക്കപ്പെടുന്ന ബാല്യ കൗമാരങ്ങൾ..,' കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകൾ അഭിഭാഷകർ ഇടനിലക്കാരായി ഒത്തുതീർപ്പാക്കുന്നതായി റിപ്പോർട്ട്.

തിരുവനന്തപുരം; സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകൾ പലതും സർക്കാർ അഭിഭാഷകർ ഇടനിലക്കാരായിനിന്ന് ഒത്തുതീർപ്പാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്.


പകുതിയോളം കേസുകളിലും പ്രതികളെ വെറുതെ വിടുന്നത് ഒത്തുതീർപ്പിന്റെ ഭാഗമായി ഇരകൾ മൊഴിമാറ്റുന്നതിനാലാണ്. സർക്കാർ അഭിഭാഷകരിൽ പലരും ഇരകൾക്കുവേണ്ടി ഇടപെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന്, ഗൗരവമുള്ള കേസുകൾ ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കണമെന്നു പൊലീസ് മേധാവി നിർദേശിച്ചു. 

സംസ്ഥാനത്ത് 54 അതിവേഗ കോടതികളാണുള്ളത്. ഓരോ ജില്ലയിലും പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. ഓരോ വർഷവും കേസുകൾ തീർപ്പാക്കാതെ വന്നതോടെ, 2010 മുതൽ 2022 ഡിസംബർവരെ അതിവേഗ കോടതികളിൽ തീർപ്പാക്കാൻ ശേഷിക്കുന്ന കേസുകൾ 7060 ആയി ഉയർന്നു. 

ജില്ലകളിലെ പ്രത്യേക കോടതികളിൽ 2023 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് തീർപ്പാക്കാൻ ശേഷിക്കുന്നത് 8506 കേസുകളാണ്. പോക്സോ കേസുകളിൽ സർക്കാർ അഭിഭാഷകരുടെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾതന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പേടിയും കുടുംബത്തിന്റെ അഭിമാനവും ഉപദ്രവവും കാരണം ഇരകളുടെ രക്ഷിതാക്കളിൽ പലരും കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയാറാകാകുന്നു. 

റജിസ്റ്റർ ചെയ്യാത്ത പോക്സോ കേസുകളുടെ എണ്ണം വളരെ വലുതാണെന്നും അജിത് കുമാർ പറഞ്ഞു. പ്രതിയും ഇരയും പരസ്പരം ഒത്തുതീർപ്പിൽ എത്താമെങ്കിലും സർക്കാർ സംവിധാനം ഒരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകരുതെന്നു പൊലീസ് മേധാവി നിർദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !