പാലാ രൂപതയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ശാഖക്കുള്ള പുരസ്കാരം കാവുംകണ്ടം മിഷൻ ലീഗ് യൂണിറ്റ് കരസ്ഥമാക്കി.

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2022- 2023 പ്രവർത്തനവർഷത്തിലെ പാലാ രൂപതയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ശാഖക്കുള്ള പുരസ്കാരം കാവുംകണ്ടം  മിഷൻ ലീഗ് യൂണിറ്റ് കരസ്ഥമാക്കി.

പ്രവിത്താനത്തു വെച്ച് നടന്ന പാലാ രൂപത മിഷൻ ലീഗ് വാർഷിക സമ്മേളനത്തിൽ വച്ച് കാവുംകണ്ടം ശാഖാഗംങ്ങൾ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. 

മിഷൻ സംഗമം, മിഷൻ ഗ്രാമസന്ദർശനം, അനാഥമന്ദിരങ്ങളിലേക്കുള്ള മനസ്സുണർത്തൽ യാത്ര, അനാഥമന്ദിരങ്ങൾക്ക് ഭക്ഷണപ്പൊതി -പാഥേയം വിതരണം, ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് പലചരക്കു സാധനങ്ങൾ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതി, 

വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം ,ഭവന നിർമ്മാണ സഹായം, ബൈബിൾ ഞായറാ ചരണം, മിഷൻ ഞായറാചരണം, വിശ്വാസ പ്രഖ്യാപന റാലി, ദൈവവിളി പ്രോത്സാഹനസഹായം, അൾത്താര ബാലന്മാരുടെ സംഗമം, ഭവന സന്ദർശനം, ജീവിതദർശനക്യാമ്പുകൾ, സെമിനാറുകൾ, കൈച്ചെഴുത്തുമാസിക തയ്യാറാക്കൽ, കലാ മത്സരങ്ങൾ, 

പ്രതിഭകളെ ആദരിക്കൽ, ലൈബ്രറി ക്ലബ്ബ് , കുഞ്ഞുമിഷനറി ക്വിസ് , മാനുവൽ ബുക്ക് പൂരിപ്പിക്കൽ, അനുസ്മരണ സമ്മേളനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാവുംകണ്ടം മിഷൻലീഗ് യൂണിറ്റിന് പാലാ രൂപതയിൽ രണ്ടാംസ്ഥാനത്തിന് അർഹമാക്കിയത്.

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഭരണങ്ങാനത്തു വെച്ച് നടന്ന റാലിയിൽ കാവുംകണ്ടം ശാഖ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കടനാട് ഫൊറോനാ സൺഡേസ്കൂൾ കലോത്സവത്തിൽ എ വിഭാഗത്തിൽ രണ്ടാം സ്ഥാനം കാവുംകണ്ടം യൂണിറ്റ് കരസ്ഥമാക്കി. ഇങ്ങനെ നിരവധി കർമ്മപരിപാടികൾ കഴിഞ്ഞ പ്രവർത്തന വർഷത്തിൽ യൂണിറ്റ് നടപ്പിലാക്കി. 

പാലാ രൂപതയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശാഖാംഗങ്ങളെ വികാരി ഫാ. സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ, പി.റ്റി.എ ഭാരവാഹികൾ തുടങ്ങിയവർ അഭിനന്ദിച്ചു. സിസ്റ്റർ സൗമാ ജോസ് വട്ടങ്കിയിൽ, ഡെന്നി ജോർജ് കൂനാനിക്കൽ, ബിനീറ്റാ ജോസ് ഞള്ളായിൽ, ജോയൽ ആ മിക്കാട്ട്, 

അജോ ബാബു വാദ്ധ്യാനത്തിൽ, ജിയാ കുറ്റക്കാവിൽ തുടങ്ങിയവർ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി . സൺഡേസ്കൂളിലെ 80 ഓളം കുട്ടികൾ മിഷൻ ലീഗിൽ സജീവമായി പ്രവർത്തിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !